ഇലഞ്ഞി: വിസാറ്റ് എൻജിനിയറിംഗ് കോളജിൽ ഐഇഡിസിയുടെ ആഭിമുഖ്യത്തിൽ വർക്ക് - ഇന്റഗ്രേറ്റഡ് ലേണിംഗ് ഇന്നൊവേഷൻ ലാബിന്റെ ഉദ്ഘാടനവും വ്യവസായ മേഖലയെക്കുറിച്ചുള്ള സംവാദവും സംഘടിപ്പിച്ചു.
നെറ്റ്ലിങ്ക് ഐസിടി പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ഡയറക്ടറുമായ സീക്കോ തോമസ് ഇന്നൊവേഷൻ ലാബ് ഉദ്ഘാടനം ചെയ്തു. വിസാറ്റ് എൻജിനിയറിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. സി.വി. ബിജു അധ്യക്ഷത വഹിച്ചു. വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഡോ. ബോസ് ടോം, വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സിഒഒ പി.എസ്. സുഹാസ്, ഐഇഡിസി നോഡൽ ഓഫീസർ അമ്മു വിൽസൺ, ഐഇഡിസി വിദ്യാർഥികളായ ശ്രീധർ, ആന്റോ ജെറോം, അംബാടി സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.